കല്ലുവാതുക്കല്‍ കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കില്‍പെടുന്ന 5 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കല്‍ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കല്‍ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കല്‍ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ ര ണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതില്‍ ഇന്നും ഒരു നഗരമെന്ന നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പര്‍വ്വതത്തിന്റെ ഗര്‍വ്വോടെ അംബരചുംബിയായി നില്‍ക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നര്‍ത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കല്‍ എന്ന് പേര് ലഭിച്ചത്. പഞ്ചായത്തിലെ പേരെടുത്തു കാട്ടിയിരുന്ന “കല്ലുവാതുക്കല്‍ പാറ” ഗതകാലസ്മരണകള്‍ അയവിറക്കിക്കൊണ്ട് ഇന്നൊരു ചെറിയ ജലാശയമായി കണ്ണീര്‍ പ...